ഹോം » വാണിജ്യം » 

ലുലു മാളിലെ തിരക്കില്‍ അത്ഭുതപ്പെട്ട് ശ്രീലങ്കന്‍ മന്ത്രി

പ്രിന്റ്‌ എഡിഷന്‍  ·  September 17, 2017

കൊച്ചി: ലുലു മാളിലെ ബിസിനസ് കാഴ്ചകളും ജനപ്രവാഹവും കണ്ട് അത്ഭുതപ്പെട്ട് ശ്രീലങ്കന്‍ മന്ത്രി. ശ്രീലങ്കയിലെ ക്രമസമാധാന പാലനത്തിന്റെയും ദക്ഷിണ മേഖലാ വികസനത്തിന്റെയും ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയും പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫുമായ സഗല ഗജേന്ദ്രരത്‌നായകയാണ് ഇന്നലെ ഇടപ്പള്ളി ലുലു മാളില്‍ സന്ദര്‍ശനത്തിനെത്തിയത്.

മാളില്‍ മണിക്കൂറുകള്‍ ചെലവിട്ട രത്‌നായക ശ്രീലങ്കയിലും ലുലു ഗ്രൂപ്പിന്റെ മാള്‍ തുടങ്ങാന്‍ ചെയര്‍മാന്‍ എം എ യൂസഫലിയെ ക്ഷണിച്ചു.ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ ലുലു മാളിന്റെ പ്രവര്‍ത്തനം നേരില്‍കാണുന്നതിനാണ് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ രത്‌നായക കൊച്ചിയില്‍ എത്തിയത്.

മന്ത്രിയെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി സ്വീകരിച്ചു. മാളിലേക്ക് ഇടതടവില്ലാതെ ഒഴുകിയെത്തുന്ന ജനക്കൂട്ടം മന്ത്രിയെ അത്ഭുതപ്പെടുത്തി. മാളിലെ വിനോദ വിഭാഗവും ഫുഡ്‌കോര്‍ട്ടും സന്ദര്‍ശിച്ച അദ്ദേഹം കേരളീയ വിഭവങ്ങളുടെ രുചി ആസ്വദിക്കാനും സമയം കണ്ടെത്തി.

Related News from Archive
Editor's Pick