അമ്പലപ്പുഴ: ശക്തമായ കാറ്റില്‍ മരം വൈദ്യുതി ലൈനില്‍ വീണ് ട്രാന്‍സ്ഫോര്‍മര്‍ മറിഞ്ഞു. അമ്പലപ്പുഴ വടക്ക് നാലാം വാര്‍ഡ് വണ്ടാനം മുക്കയില്‍ ജങ്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന അക്കേഷ്യ മരമാണ് വൈദ്യുതി കമ്പിയിലേക്ക് വീണത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വൈദ്യുതി പോസ്റ്റ് ഒടിയുകയും തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന ട്രാന്‍സ്ഫോര്‍മര്‍ അപകടകരമായ നിലയില്‍ ചരിയുകയുമായിരുന്നു. തുടര്‍ന്ന് ഈ ഭാഗത്തെ വൈദ്യുതി നിലച്ചു. പിന്നീട് കെഎസ്ഇബി പുന്നപ്ര സെക്ഷനില്‍ നിന്ന് ജീവനക്കാരെത്തി തകരാറു പരിഹരിച്ച് വൈകിട്ട് നാലോടെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: