പേരാമ്പ്ര: അമിതവൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം. സില്‍വര്‍ കോളജിന് സമീപം കണിയാങ്കണ്ടി റസാക്കിന്റെ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ടിവി, വാഷിംഗ് മെഷീന് മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയും കത്തിനശിച്ചു. വീടിന്റെ ചുമര്, വാര്‍പ്പ് എന്നിവക്ക് വിള്ളല്‍ വീണു.
പേരാമ്പ്രയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്സും, പോലീസും എത്തിയാണ് തീ അണച്ചത്. ഇതിന് മുമ്പും അമിതമായ വൈദ്യുതി പ്രവാഹം മൂലം ഈ ഭാഗങ്ങളിലെ വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ നശിക്കുകയും വീടിന്റെ ചുമരുകള്‍ക്ക് വിള്ളല്‍ വീഴുകയും ചെയ്തിട്ടുണ്ട്. അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയാണ് നാട്ടുകാര്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: