മൂലമറ്റം: ഇലപ്പള്ളിയില്‍ ഉരുള്‍പൊട്ടി. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ മൂലമറ്റം വാഗമണ്‍ റൂട്ടില്‍ ഇലപ്പള്ളി വെളളച്ചാട്ടത്തിന് സമീപത്താണ് ചെറിയ ഉരുള്‍പൊട്ടലുണ്ടായത്.
പൂളിച്ചമാക്കല് അനുപ്രസാദിന്റെ പുരയിടത്തിലാണ് ഉരുള്‍ പൊട്ടിയത്. ഉരുള്‍ പൊട്ടി ഒഴുകിയ വെള്ളവും പാറക്കൂട്ടവും അനുപ്രസാദിന്റെ വീട്ടിലേയ്ക്കുള്ള വഴിയിലും മൂലമറ്റം വാഗമണ്‍ റൂട്ടിലും വന്ന് പതിക്കുകയായിരുന്നു. റോഡിനോട് ചേര്‍ന്ന് ഉരുള്‍ പൊട്ടിയതിനാല്‍ വെള്ളവും ചെളിയും റോഡിലൂടെ പരന്നൊഴുകിയത് മൂലം ഉരുള്‍ പൊട്ടല്‍ ശക്തമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: