പത്തനാപുരം: ബിഎംഎസ് പത്തനാപുരം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി കവലയില്‍ ക്ഷേത്ര ജങ്ഷനില്‍ നിന്നും ഇന്നലെ പത്തിന് തുടങ്ങിയ പ്രകടനം കല്ലുകടവില്‍ സമാപിച്ച് പൊതുസമ്മേളനം നടത്തി. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ആര്.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ദേശീയതയില്‍ ഊന്നിയ പ്രവര്‍ത്തനം തൊഴിലാളികള്‍ നടത്തണമെന്നും തൊഴിലാളി ക്ഷേമവും രാജ്യത്തിന്റെ പുരോഗതിയും വ്യവസായ സംരക്ഷണവും ഏറ്റെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ഭാരതീയ മസ്ദൂര്‍ സംഘം തൊഴിലാളികള്‍ക്കിടയില്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ വിശ്വകര്മജയന്തിയെ ദേശീയ തൊഴിലാളിദിനമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ റസാക്ക് അധ്യക്ഷനായി. ബിഎംഎസ് മേഖലാ സെക്രട്ടറി സി.സതീഷ്കുമാര്‍ തത്തമംഗലം, പ്രസിഡന്റ് കവലയില്‍ മോഹനന്, ജോയിന്റ് സെക്രട്ടറി മാങ്കോട് രാജേന്ദ്രന്, രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: