കെയ്റോ: പാലസ്തീനിൽ സമാധാനം ഉറപ്പിക്കാൻ പാലസ്തീന് വിമോചന സംഘടനയായ ഹമാസ് ഗാസയുടെ നിയന്ത്രണം കൈമാറുന്നു. ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വെസ്റ്റ് ബാങ്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫത്താ സര്‍ക്കാരിനോട് ഹമാസ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നിലനിന്ന രാഷ്ട്രീയ ഭിന്നതയ്ക്കും സമാന്തര ഭരണത്തിനുമാണ് ഇതോടെ അവസാനമാകുന്നത്. ഈജിപ്തിന്റെ മധ്യസ്ഥ ശ്രമങ്ങളാണ് ഹമാസിന്റെ തീരുമാനത്തിന് പിന്നില്‍. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര പോരാട്ടം അവസാനിക്കുമെന്ന് ഉറപ്പായി.
നിലവിലെ താല്‍ക്കാലിക ഭരണസമിതി പിരിച്ചുവിടണമെന്ന ആവശ്യവും ഹമാസ് അംഗീകരിച്ചു. നിലപാടിനെ പാലസ്തീന് സ്വാഗതം ചെയ്തു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഫത്താ സന്നദ്ധത അറിയിച്ചു. ഹമാസ്, ഫത്താ നേതാക്കളുമായി ഈജിപ്ത് നേരത്തേ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ധീരവും ദേശസ്നേഹപരവുമായ തീരുമാനം കൈക്കൊള്ളുന്നതായാണ് ഹമാസ് ഔദ്യോഗികമായി അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: