ഹോം » ലോകം » 

യുവതിയെ പീഡിപ്പിച്ച അറബ് പൈലറ്റ് പിടിയിൽ

വെബ് ഡെസ്‌ക്
September 18, 2017

ഷാര്‍ജ: ഫിലിപ്പൈന്‍ യുവതിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ പൈലറ്റിനെതിരെ വിചാരണ. 36കാരനായ അറബ് പൈലറ്റിനെതിരെയാണ് ഷാര്‍ജ ക്രിമിനല്‍ കോടതിയിൽ വിചാരണ നടക്കുന്നത്.

നിശാക്ലബ്ബില്‍ വെച്ചാണ് ഇരയായ യുവതി പ്രതിയെ കണ്ടുമുട്ടിയത്. മടങ്ങുമ്പോൾ പ്രതി യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. പൈലറ്റ് മാന്യനാണെന്ന് തെറ്റിദ്ധരിച്ച്‌ യുവതി വാഗ്ദാനം സ്വീകരിക്കുകയായിരുന്നു.

പൈലറ്റിന്റെ ഫ്ലാറ്റിന് മുന്‍പില്‍ കാര്‍ നിര്‍ത്തിയ പ്രതി യുവതിയുടെ ഫോണ്‍ തട്ടിപ്പറിച്ചു. മുറിയില്‍ വന്നാല്‍ ഫോണ്‍ തരാമെന്ന് പറഞ്ഞ് യുവതിയില്‍ സമ്മര്‍ദ്ദം ചെലുത്തി. മുറിയിലെത്തിയപ്പോള്‍ പ്രതി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

അതേസമയം പീഡിപ്പിച്ചുവെന്ന കുറ്റം പ്രതി നിഷേധിച്ചു. യുവതി പൂര്‍ണമനസോടെയാണ് തനിക്കൊപ്പം വന്നതെന്നും പറഞ്ഞ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവതി തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും പ്രതി ആരോപിച്ചു.

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick