കഴക്കൂട്ടം: തുമ്പസെന്റ് സേവിയേഴ്സ് കോളേജ് മലയാളം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍ വിഭാഗം സംഘടിപ്പിച്ച ഫാ.തോമസ് വട്ടക്കുന്നേല്‍ പ്രഭാഷണ പരമ്പര കവി പ്രൊഫ.വി.മധുസൂദനന് നായര്‍ ഉദ്ഘാടനം ചെയ്തു. കോളേജിലെ ആദ്യകാല മലയാള അധ്യാപകനും വകുപ്പ് മേധാവിയുമായിരുന്ന ഫാ.തോമസ് വട്ടക്കുന്നേലിന്റെ സ്മരണാര്‍ത്ഥമാണ് ഇക്കൊല്ലം മുതല്‍ പ്രഭാഷണ പരമ്പര തുടങ്ങിയത്. പ്രിന്‍സിപ്പല്‍ ഫാ.ഡോ. വി.വൈ.ദാസപ്പന്, മുന്‍ അധ്യാപകരായ പ്രൊഫ.ഒ.ഇന്ദിരാദേവി അമ്മ, ഡോ.ഐറിസ് കൊയ്ലിയോ, മലയാളം ആന്‍ഡ് മാസ്സ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ.ടി.കെ.സന്തോഷ് കുമാര്‍, ഒ.രേണുക, ലിസ്ബ യേശുദാസ്, മലയാള സമാജം സെക്രട്ടറി രേഷ്മ കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടന ശേഷം ആധുനിക സാങ്കേതിക വിദ്യയും മലയാള ഭാഷാ പഠനവും എന്ന വിഷയത്തില്‍ ഡോ.ഐറിസ് കൊയ്ലിയോ പ്രഭാഷണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: