ഹോം » മറുകര » 

ബഹ്‌റൈന്‍ റേഡിയോ നാടകമത്സരം; സ്ക്രിപ്റ്റുകള്‍ ക്ഷണിച്ചു

വെബ് ഡെസ്‌ക്
September 18, 2017

ഗൃഹാതുര സ്മരണകൾ ഉണർത്തി വീണ്ടും ബഹ്‌റൈനിൽ റേഡിയോ നാടകോത്സവം വരവായി. ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയും വോയിസ് ഓഫ് കേരള 1152 am സംയുക്തമായി സംഘടിപ്പിക്കുന്ന ഫസ്റ്റ് ബെൽ ജി.സി.സി റേഡിയോ നാടക മത്സരം – സീസൺ 7 നാടകങ്ങൾ ഒക്ടോബർ അവസാന വാരം പ്രക്ഷേപണം ചെയ്യും. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി രാത്രി 8 മണി മുതൽ 9 മണി വരെയാണ് നാടകങ്ങൾ പ്രക്ഷേപണം ചെയ്യുന്നത്.

ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ ഒരുക്കുന്ന ഈ ശ്രവ്യ വിരുന്നിൽ പങ്കെടുക്കാൻ എല്ലാ കലാകാരന്മാരെയും കലാകാരികളെയും ക്ഷണിക്കുന്നതായി ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എൻ കെ വീരമണിയും അഭ്യർത്ഥിച്ചു. ഇരുപത്തിഅഞ്ചു മിനിട്ടാണ് അവതരണസമയം.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്ക്രിപ്റ്റുകൾ സെപ്റ്റംബർ 25 നു മുൻപായി സമാജം ഓഫിസിൽ എത്തിക്കുകയോ bksamajam@gmail.com എന്ന മെയിൽ ഐഡിയിലേക്കു അയക്കുകയോ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലോറോത്ത് (33364417 ) സ്കൂൾ ഓഫ് ഡ്രാമ കൺവീനർ അനിൽ സോപാനം (33479888 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Related News from Archive
Editor's Pick