ന്യൂദൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ഡയറക്ടർ ജനറലായി വൈ.സി മോദിയെ നിയമിച്ചു. അധികം താമസിയാതെ ഇപ്പോഴത്തെ ഡയറക്ടർ ശരത് കുമാർ ചുമതല ഒഴിഞ്ഞതിനു ശേഷമായിരിക്കും വൈസി മോദി സ്ഥാനമേൽക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അടുത്ത മാസമാണ് ഇപ്പോഴത്തെ ഡയറക്ടർ ചുമതല ഒഴിയുന്നത്. വൈ.സി മോദി ഗുജറാത്ത് കലാപം അന്വേഷിച്ച സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീമിന്റെ തലവനായിരുന്നു. 1984 ആസാം കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് വൈ.സി മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: