കുട്ടനാട്: മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത നിലം നികത്തലിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ച റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രി തല്‍ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി കുട്ടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്കാഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി.
മന്ത്രി രാജിവയ്ക്കുംവരെ ബിജെപി സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഉദ്ഘാടനം ചെയ്ത് സംസ്ഥാന സമിതിയംഗം ജി. ജയദേവ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍ അദ്ധ്യക്ഷനായി. ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്താ മുഖ്യപ്രഭാഷണം നടത്തി.
ടി.കെ. അരവിന്ദാക്ഷന്, എം.ആര്. സജീവ്, മണിക്കുട്ടന് ചേലേക്കാട്, കെ.ബി. ഷാജി, ആര്. രമേശ്, ടി.എസ്. വേണുഗോപാല്‍, പി.എന്‍. രാജുക്കുട്ടി, എ.വി. ഹരിദാസ്, ടി.കെ. ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: