ആലപ്പുഴ: ജ്യോതിഷത്തിന്റെ ശാസ്ത്രീയതയെയും മഹത്വത്തെയും താഴ്ത്തിക്കെട്ടാനുള്ള ഛിദ്രശക്തികളുടെ ബോധപൂര്‍വ്വമായ നീക്കത്തെ പരാജയപ്പെടുത്തണമെന്ന് ഭാരതീയ ജ്യോതിഷ വിചാര സംഘ് ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എസ്. ആശാമോള്‍ ഉദ്ഘാടനം ചെയ്തു. കല്ലട ഷണ്മുഖന് അദ്ധ്യക്ഷനായി. ശ്രീകുമാര്‍ പെരിനാട്, ബിഎംഎസ് ജില്ലാ ഭാരവാഹികളായ വി.കെ. ശിവദാസ്, കെ. സദാശിവന്‍പിള്ള, ബിനീഷ് ബോയ്, ജയശങ്കര്‍ മണക്കാട്, സജയന് ചമ്പക്കുളം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഹരികൃഷ്ണന് (പ്രസിഡന്റ്), ചെമ്മുഖത്ത് പി. ബാബു, എന്‍.എസ്. പ്രേം സുബാബു, കെ.കെ. മണിയന് (വൈസ് പ്രസിഡന്റുമാര്‍), സജയന് (സെക്രട്ടറി), അജയന് (ജോ. സെക്രട്ടറി), ശ്രീകുമാരി (ഖജാന്‍ജി) എന്നിവരടങ്ങടങ്ങുന്ന 15 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: