കൊല്‍ക്കത്ത: ഇന്ത്യന്‍ യോഗ ഇതിഹാസങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ജപ്പാന് യോഗ സ്റ്റാമ്പ് പുറത്തിറക്കി. കൊല്‍ക്കത്തിയിലെ ജാപ്പനീസ് കൗണ്‍സല്‍ ജനറല്‍ മസായൂക്കി താഗയാണ് പ്രകാശനം കൊല്‍ക്കത്തയില്‍ നടത്തിയത്.
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സൂര്യനമസ്ക്കാരം പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. യോഗ ഇതിഹാസമായ ബിഷ്ണു ചരണ്‍ ഘോഷും കുടൂംബവും ഇത് പ്രചരിപ്പിച്ചു.
ഇതിന് ചുവട് പിടിച്ചാണ് ബിഷ്ണു ചരണ്‍ ഘോഷ്, മകന് ബിശ്വാന്ത് ഘോഷ്, മകള്‍ കരുണ ഘോഷ്, കരുണയുടെ ഭര്‍തൃപിതാവ് അശുതോഷ് ഘോഷ് എന്നിവരുടെ യോഗ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ജപ്പാന് സ്റ്റാമ്പ് പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: