കോട്ടയം: നാഗമ്പടം ബസ് സ്റ്റാന്റിന് മുന്നില്‍ പാഞ്ഞുവന്ന സ്വകാര്യബസ്് ഇരുചക്രവാഹനത്തെ പിന്നില്‍ നിന്നും ഇടിച്ചു വീഴ്ത്തി. അപകടത്തില്‍ ഒളശ്ശ കണിയാംപറമ്പില്‍ ജോര്‍ജി മാത്യുവിന് (39) പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഇരുചക്രവാഹനം തകര്‍ന്നു. സ്റ്റാന്റിലേക്ക്് പ്രവേശിച്ച സ്വകാര്യബസാണ് ബൈക്കിനെ മൂന്നു തവണ പിന്നില്‍ ഇടിപ്പിച്ചതെന്ന് ജോജി പറയുന്നു. ഇടിച്ച് നിലത്തുവീണ യാത്രക്കാരനെ സ്വകാര്യബസ് ജീവനക്കാര്‍ തിരിഞ്ഞുനോക്കിയില്ലെന്നു പരാതിയുണ്ട്. അപകടം കണ്ടു നിന്നവര്‍ ഓടിക്കൂടി സ്വകാര്യബസ് തടഞ്ഞപ്പോള്‍ ജീവനക്കാര്‍ കയര്‍ത്തു. പോലീസ് എത്തിയിട്ടും ജോജിയെ ആശുപത്രിയിലേക്ക്് കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ല. അമിത വേഗത്തില്‍ വന്ന സ്വകാര്യബസ് തന്നെ ഇടിച്ചുവീഴ്ത്തുകയാണെന്നും ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജോര്‍ജി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: