കറുകച്ചാല്‍: കനത്ത മഴയില്‍ കറുകച്ചാല്‍ മേഖലയില്‍ വന്‍ നാശനഷ്ടം മഴയെ തുടര്‍ന്ന് കറുകച്ചാല്‍ പ്ലാച്ചിക്കല്‍ പ്രദീഷിന്റെ വീട് അടിത്തറ സഹിതം തകര്‍ന്നു. മഴ ശക്തി പ്രാപിച്ചതോടെ പനയമ്പാല, മാന്തുരുത്തി, നെടുമണ്ണി തോടുകള്‍ കവിഞ്ഞൊഴുകി കൃഷിയിടങ്ങളിലേക്ക് വെള്ളം കയറി. ചങ്ങനാശേരി-വാഴൂര്‍-കറുകച്ചാല്‍-മണിമല, കറുകച്ചാല്‍- മല്ലപ്പള്ളി എന്നീ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായി. കറുകച്ചാല്‍ കവലയില്‍ വെള്ളക്കെട്ട് വ്യാപാര സ്ഥാപനത്തിലേക്കും കയറി. വാഴൂര്‍ റോഡില്‍ നെത്തല്ലൂര്‍- അണിയറപ്പടി ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. ഇവിടെ അക്കേഷ്യാ മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്നത് ഭീഷണിഉയര്‍ത്തുന്നു. ഇവയില്‍ പലതും നിലം പൊത്താവുന്ന നിലയിലാണ്. റോഡിനു പലതിനും ഓടകളില്ലാത്തത് വെള്ളം കെട്ടി നിന്ന് റോഡ് തകരാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: