തിരുവനന്തപുരം: സൗത്ത്സോണ്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ അനാസ്ഥയില്‍ നാണം കെട്ട് കേരള താരങ്ങള്‍.
മാര്‍ച്ച് പാസ്റ്റില്‍ കേരള താരങ്ങള്‍ ഇറങ്ങിയത് ട്രാക്ക് സ്യൂട്ടില്ലാതെയായിരുന്നു. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, തെലങ്കാന, കര്‍ണാടക, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പുതുച്ചേരി എന്നിവയിലെ താരങ്ങള്‍ പുതിയ ട്രാക്ക് സ്യൂട്ടുമായി ഇറങ്ങിയപ്പോഴാണ് കേരള താരങ്ങള്‍ക്ക് സ്വന്തം സ്യൂട്ടില്‍ ഇറങ്ങേണ്ടി വന്നത്. താരങ്ങള്‍ക്ക് ട്രാക്ക് സ്യൂട്ട് ഇല്ലെന്ന് പരിശീലകര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അധികൃതരോട് പറഞ്ഞു. ‘ഉള്ളത് ഇട്ടോണ്ട് പോകാന്‍ പറ’ എന്നായിരുന്നു ഒരു സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹിയുടെ മറുപടി.
താരങ്ങള്‍ക്ക് ട്രാക്ക് സ്യൂട്ട് നല്‍കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ സംസ്ഥാന അത്ലറ്റിക് അസോസിയേഷന് സ്പോര്‍ട്സ് കൗണ്‍സിലിനെ ബന്ധപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ യാതൊരു നടപടിയും കൈക്കൊണ്ടില്ല. കഴിഞ്ഞ വര്‍ഷവും കേരളത്തിന് ഇതേ അവസ്ഥയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: