തലശ്ശേരി: ചെറുപുഷ്പം മിഷന്‍ലീഗ് തലശ്ശേരി അതിരൂപത മികച്ച പ്രേക്ഷിത പ്രവര്‍ത്തനം നടത്തുന്നവര്‍ക്കുവേണ്ടി അഭിവന്ദ്യ മാര്‍ ജോര്‍ജ് വലിയമറ്റം പിതാവിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രേക്ഷിത അവാര്‍ഡിന് ഇരിട്ടി ഗവ.ഹോസ്പിറ്റലിലെ ഡോ.ആന്റോ കാവുങ്കല്‍ അര്‍ഹനായി. ഒക്ടോബര്‍ രണ്ടിന് നെല്ലിക്കാംപൊയില്‍ മേഖലയിലെ ഉളിക്കലില്‍ വെച്ച് നടത്തപ്പെടുന്ന അതിരൂപത വാര്‍ഷികത്തില്‍ വെച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് അവാര്‍ഡ് നല്കുന്നതായിരിക്കുമെന്ന് അതിരൂപത ഡയ്റക്ടര്‍ ഫാ.ഫ്രാന്‍സിസ് മേച്ചിറാകത്ത് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: