തിരുവനന്തപുരം: മലയാളികളുടെ ദാസേട്ടന് ഇനി ശ്രീപത്മനാഭനെ കണ്‍നിറയെ കണ്ട് തൊഴാം, ആ ശ്രീ കോവിലിനു മുന്പില് അപദാനങ്ങള്‍ പാടാം. യേശുദാസിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനാനുമതി.
താന്‍ ഹിന്ദുമത വിശ്വാസിയാണെന്ന യേശുദാസിന്റെ കത്ത് അംഗീകരിച്ച് ദര്‍ശനത്തിന് അനുമതി നല്കാന് ഇന്നലെ ചേര്‍ന്ന ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി യോഗം തീരുമാനിച്ചു. വിജയദശമി ദിവസമായ ഈ മാസം 30ന് യേശുദാസ് ക്ഷേത്രത്തില്‍ എത്തും. സ്വാതിതിരുനാള്‍ രചിച്ച പത്മനാഭശതകം കീര്‍ത്തനം പത്മനാഭസ്വാമിക്ക് മുന്നില്‍ ആലപിക്കും. ഈ ആവശ്യവുമായാണ് യേശുദാസ് ഭരണസമിതിയെ സമീപിച്ചത്.
യേശുദാസിന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുമതി നല്‍കണമെന്നു കേരള ക്ഷേത്ര സംരക്ഷണസമിതിയും വിശ്വഹിന്ദു പരിഷത്തും രേഖാമൂലം ക്ഷേത്ര ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രവിശ്വാസികളായ, ക്ഷേത്രാചാരം പാലിക്കാന്‍ തയാറുള്ള ആരെയും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നായിരുന്നു ഈ സംഘടനകളുടെ നിലപാട്. ശബരിമല, മൂകാംബിക തുടങ്ങിയ ക്ഷേത്രങ്ങളില്‍ സ്ഥിരമായി ദര്‍ശനം നടത്തുന്ന യേശുദാസിന് ഗുരുവായൂര്‍ അടക്കം ചില ക്ഷേത്രങ്ങളില്‍ പ്രവേശനത്തിന് തടസ്സമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: