ചെങ്ങന്നൂര്‍: ക്ഷേത്ര വിശ്വാസങ്ങളെയും വിശ്വാസികളെയും അപഹസിച്ച് ഡിവൈഎഫ്ഐ. ക്ഷേത്ര ഗോപുരത്തില്‍ കൊടി ഉയര്‍ത്തിയാണ് സിപിഎം യുവസംഘടനയുടെ തോന്ന്യാസം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ചെങ്ങന്നൂരിലെ പുലിയൂര് പഞ്ചപാണ്ഡവ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഗോപുരത്തിനു മുകളിലാണ് ഡിവൈഎഫ്ഐ കൊടിയുയര്‍ത്തിയത്. കിഴക്കേ ഗോപുരനടയിലെ മഹാവിഷ്ണു ശില്പ്പത്തിലും പടിഞ്ഞാറെ ഗോപുരനടയിലെ ശ്രീകൃഷ്ണ ശില്പ്പത്തിലുമാണിത്.
ഇന്നലെ പുലച്ചെയാണ് സംഭവം. സിപിഎം മാന്നാര്‍ ഏരിയ കമ്മിറ്റിയംഗം പ്രദീപ്, പുലിയൂര് ലോക്കല്‍ സെക്രട്ടറി സന്തോഷ്, കടന്മാവ് സ്വദേശി രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കൊടി കെട്ടിയത്. സംഭവം വിവാദമായതോടെ കൊടി മാറ്റണമെന്ന് ക്ഷേത്രം മാനേജര്‍ നിര്‍ദ്ദേശിച്ചിട്ടും അഴിച്ചുമാറ്റാന്‍ സിപിഎം, ഡിവൈഎഫ്ഐക്കാര്‍ തയാറായില്ല. മൂന്നു മാസം മുമ്പും ഇത്തരത്തില്‍ ഇവിടെ പാര്‍ട്ടികൊടി സ്ഥാപിച്ചിരുന്നു. ഇത് വിവാദമായതോടെ പിന്നീട് അഴിച്ചുമാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: