മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ ഇളയ സഹോദരന് ഇഖ്ബാല്‍ കസ്കറെ പോലീസ് അറസ്റ്റ്ചെയ്തു. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് മഹാരാഷ്ട്രയിലെ താനെ ആന്റി എക്സ്റ്റോര്‍ഷന്‍ സെല്‍ ഇഖ്ബാല്‍ കസ്കറിനെ അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇഖ്ബാലിനെ അറസ്റ്റ് ചെയ്തത്.
ദാവൂദ് ഇബ്രാഹീമിനു വേണ്ടി മുംബൈയിലെ കെട്ടിടനിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. താനെ, ഉല്ലാസ് നഗര്‍, ഡോംബിവലി എന്നിവിടങ്ങളിലെ കെട്ടിട ഉടമകളെയാണ് കസ്കര്‍ ഭീഷണിപ്പെടുത്തിയത്. അറസ്റ്റിലായ ഇഖ്ബാലിനെ താനെ ആന്റി എക്സ്റ്റോര്‍ഷന്‍ സെല്‍ ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: