കൊച്ചി: കൊച്ചിയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടില്‍ ഉണ്ടായിരുന്ന ആറ് തൊഴിലാളികളെയും രക്ഷപ്പെടുത്തി. രാവിലെ എട്ടര മണിയോടെയാണ് അപകടം നടന്നത്.
കൊച്ചി തുറമുഖത്തേക്കുള്ള കപ്പൽചാലിലായിരുന്നു അപകടം. എൻജിൻ തകരാറാണ് അപകടത്തിനു കാരണമെന്നാണ് കരുതുന്നത്. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളിലെ തൊഴിലാളികളാണ് രക്ഷയ്ക്ക് എത്തിയത്.
അപകടവിവരം അറിഞ്ഞ് മറൈൻ എൻഫോഴ്സ്മെന്റ് എത്തുമ്പോഴേക്കും ബോട്ട് പൂർണമായും മുങ്ങിത്താണിരുന്നു. അപകടത്തെ തുടർന്ന് കപ്പൽ ഗതാഗതം തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: