തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ സ്വകാര്യ യാത്രാബസ്സുകള്ക്ക് പാര്‍ക്കിംഗ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുകള്‍ നാളെ പണിമുടക്കും. ഇത് സംബന്ധിച്ച് ബസ്സുടമകള്‍ നോട്ടീസ് നല്കി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പണിമുടക്ക് ദിവസം കെഎസ്ആര്‍ടിസി മുന്നൊരുക്കങ്ങള്‍ തുടങ്ങി. സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന 82 സര്‍വ്വീസുകളും അന്ന് മുടക്കമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തും. എല്ലാ പോയിന്റിലും ഇന്‍സ്പെക്ടര്‍മാരെ സര്‍വ്വീസുകള്‍ നിയന്ത്രിക്കുന്നതിനായി നിയോഗിച്ചു.
കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള കിഴക്കേകോട്ട ബസ്സ്റ്റാന്റില് അനുവാദമില്ലാതെയായിരുന്നു ബസ്സുകള്‍ പാര്‍ക്ക് ചെയ്തിരുന്നത്. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് മുന്നിലായി സ്വകാര്യബസ്സുകള്‍ പിടിക്കുകയും ഇതേ തുടര്‍ന്ന് നിരവധി അപകടങ്ങളും ഉണ്ടായി. റൂട്ട് പെര്‍മിറ്റ് ലംഘിച്ചായിരുന്നു സര്‍വ്വീസുകള്‍ നടത്തിയത്. ഇത് കണ്ടെത്തി തടയുകയും സ്റ്റാന്റില്‍ സ്വകാര്യ ബസ്സുകള്‍ക്ക് സര്‍വ്വീസിനായുള്ള അനുമതി നിഷേധിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യബസ്സുകള്‍ പണിമുടക്ക് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: