കൊച്ചി: പ്രതികളില്‍ നിന്ന് പോലീസ് തല്ലുകൊള്ളാന്‍ നില്‍ക്കരുതെന്ന് ഹൈക്കോടതി. പ്രതികള്‍ പോലീസ്റ്റേഷനില്‍ അതിക്രമം കാട്ടിയാല്‍ നിയന്ത്രിക്കാന്‍ പോലീസിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. തൃശൂര്‍ അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ മദ്യലഹരിയില്‍ പോലീസിനെ മര്‍ദിച്ച പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം
സ്റ്റേഷനിലുള്ളില്‍ ബലപ്രയോഗം നടത്തിയാല്‍ മനുഷ്യാവകാശ പ്രശ്നമാകുമെന്ന് പ്രോസിക്യൂഷന് വിശദീകരിച്ചു. എന്നാല്‍ സാഹചര്യത്തിനൊത്ത് പെരുമാറണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
കസ്റ്റഡിയില്‍ എടുക്കുന്ന പ്രതികള്‍ പോലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളും ഇല്ലാതാക്കാന്‍ പോലീസിനു അധികാരമുണ്ട്. സ്റ്റേഷനിനുള്ളില്‍ വെച്ച് പ്രതികള്‍ പോലീസിനെ മര്‍ദ്ദിച്ചു എന്നതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് പോലീസിനു നാണക്കേടാണെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: