താനെ: അധോലോക ഭീകരന് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇബ്രാഹിം കസ്ക്കറിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അയാള്‍ ബിരിയാണി കഴിക്കുന്ന തിരക്കിലായിരുന്നെന്ന് റിപ്പോര്‍ട്ട്. സഹോദരി ഹസീന പാര്‍ക്കറിന്റെ തെക്കന്‍ മുംബൈയിലെ വീട്ടില്‍ നിന്ന് താനെ അന്റി എക്സ്റ്റോര്‍ഷന്‍ സെല്ലാണ് ഇബ്രാഹിമിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
അറസ്റ്റിലാകുമ്പോള്‍ ഇബ്രാഹിം ടിവി ഷോ ആയ കോണ്‍ ബനേഗാ കരോര്‍പതി കാണുന്നതിന്റേയും ബിരിയാണി കഴിക്കുന്നതിന്റയേും തിരക്കിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ചെവ്വാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
നാല് ഫ്ളാറ്റും 30 ലക്ഷം രൂപയും നല്‍കണമെന്ന് ഇബ്രാഹിം ഒരു ബില്‍ഡറെ ഭീഷണിപ്പെടുത്തിയിരുന്നു. അന്വേഷണത്തിനിടെ മറ്റ് ബില്‍ഡര്‍മാരുടേയും രാഷ്ട്രീയക്കാരുടേയും പേരുകളും ഉയര്‍ന്ന് വന്നിരുന്നു. ഇബ്രാഹിമിനേയും പാക്കിസ്ഥാനലെന്ന് സംശയിക്കുന്ന സഹോദരന് ദാവൂദിനേയും മക്കോക്ക നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പറ്റുമോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
അറസ്റ്റിനെ തുടര്‍ന്ന് താനെ, മുംബൈ, നവി മുംബൈ എന്നിവിടങ്ങളിലെ ബില്‍ഡര്‍മാര്‍ക്ക് ഭീഷണി സന്ദേശമുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: