പിലാത്തറ: പൈതൃക ടൂറിസവും തീര്‍ത്ഥാടക ടൂറിസവും സമന്വയിപ്പിച്ച് പഴയ കോലത്തുനാടിന്റെ പ്രൗഡി തിരികെ കൊണ്ടുവരണമെന്ന് ക്ഷത്രിയക്ഷേമസഭ വാര്‍ഷിക സമ്മേളനം ആവശപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആത്മജവര്‍മ്മ തമ്പുരാന് ഉദ്ഘാടനം ചെയ്തു. വി.എം.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. വി.എം.കൃഷ്ണകുമാര്‍, സി.ജനാര്ദ്ദനന്, ഡോ: അഞ്ജലി ശ്രീറാം, കെ.എന്‍.രാമകൃഷ്ണന്, സി.കെ.പുരുഷോത്തമന് എന്നിവര്‍ സംസാരിച്ചു. വനിതാ സമ്മേളനം കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. എന്‍.പി.വസന്ത അധ്യക്ഷത വഹിച്ചു. ഒ.സരസ്വതി, ടി.എം. ദീപ, ലക്ഷ്മിവര്മ്മ, വി.എം. ജയന്തി, വി.ടി.സോമേശ്വരി, ബീന നാരായണന്, എന്‍.കെ.പ്രസീത എന്നിവര്‍ സംസാരിച്ചു. സഭയുടെ മുതിര്‍ന്ന അംഗങ്ങളെയും വിവിധ മേഖലകളിലെ പ്രതിഭകളെയും ആദരിച്ചു. വിദ്യാഭ്യാസ അവാര് സുകളും ചികിത്സാ ധനസഹായവും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: