മട്ടന്നൂര്‍: ശിവപുരം ഹയര്‍ സെക്കന്ററി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ്, ദിശ, എന്നിവ മുത്തൂറ്റ് സ്നേഹാശ്രയുടെ സഹകരണത്തോടെ സ്കൂളില്‍ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ രാജീവന് വേങ്ങാട്, പഞ്ചായത്തംഗം പി.ജമീല, പ്രിന്‍സിപ്പാള്‍ ഒ.കെ.ബിന്ദു, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ്.ബി.ഷിനോയ്, ആര്.കെ.രാജീവ്, പി.ടി.ജിജേഷ്, പി.എം.രാജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: