പിലാത്തറ: മാതമംഗലം രാഗലയം കലാക്ഷേത്രം വാര്‍ഷികാഘോഷവും ശാസ്ത്രീയ നൃത്ത അരങ്ങേറ്റവും 21 വയത്തൂര് കാലിയാര് ശിവക്ഷേത്ര പരിസരത്ത് നടക്കും. 21 ന് രാവിലെ രാഗലയം വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയ സംഗീതം, 1.30 ന് ഉപകരണ സംഗീതം എന്നിവയുണ്ടാകും. നാലു മണിക്ക് ഘോഷയാത്ര നടക്കും. 4.30 ന് സാംസ്കാരിക സമ്മേളനം സിനിമാ ഗാന രചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യും. സിആര്‍പിഎഫ് ഡിഐജി എം.ജെ.വിജയ് മുഖ്യാതിഥിയാകും. തുടര്‍ന്ന് അനുമോദനച്ചടങ്ങ്, രാഗലയം ഓഡിയോസിന്റെ മഴ മേഘങ്ങള്‍ ഓഡിയോ ആല്‍ബം പ്രകാശനം എന്നിവ നടക്കും. 5.30 ന് ചെണ്ടമേളം, അമ്പതിലേറെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഗീത ശില്പം, തിരുവാതിര, രാത്രി ഏഴിന് ശാസ്ത്രീയ നൃത്തം അരങ്ങേറ്റം, നൃത്തസംഗീത വിരുന്ന് എന്നിവയുണ്ടാകും.
29 ന് 9.30 ന് വര്‍ണ്ണോത്സവം ചിത്രകാരന് ബിപിന്‍ദാസ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് എല്‍പി, യുപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലാതല ചിത്രരചനാ മത്സരം നടക്കും. 30 ന് വിജയദശമി നാളില്‍ രാവിലെ സരസ്വതീപൂജ, വിദ്യാരംഭം, ഗുരു വന്ദനം എന്നിവയുണ്ടാകും. പത്രസമ്മേളനത്തില്‍ രമേശന് പെരിന്തട്ട, സി.ഗോവിന്ദന് പാണപ്പുഴ, ജയരാജ് കുന്നരു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: