ഹോം » മിഴി » 

ടെന്‍ഷന്‍ ഒഴിഞ്ഞ നേരത്തിന്

പ്രിന്റ്‌ എഡിഷന്‍  ·  September 20, 2017

ഇന്ന് ജീവിതത്തിന്റെ താളം തെറ്റിക്കുന്നതില്‍ ഒന്നാം സ്ഥാനം മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കാണ്. എത്രയെത്ര പ്രശ്‌നങ്ങളെയാണ് ഒരു വ്യക്തി നിത്യജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. എന്നാല്‍ ഈ പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള വഴി കണ്ടെത്താവുന്നതേയുള്ളൂ. ഉത്തരവാദിത്തങ്ങള്‍ കൂടുന്നതിനനുസരിച്ച് മാനസിക സംഘര്‍ഷവും കൂടുന്നതായാണ് കണ്ടുവരുന്നത്. ഉത്തരം സമ്മര്‍ദ്ദങ്ങള്‍ മറികടക്കാനും മാര്‍ഗ്ഗങ്ങളുണ്ട്.

ശീലിക്കാം യോഗ

മനസ്സിനെ ശക്തിപ്പെടുത്താന്‍ യോഗയോളം മറ്റൊന്നില്ല. സ്ഥിരമായി യോഗ ചെയ്യുന്നവരില്‍ പോസിറ്റീവ് ചിന്തകള്‍ കൂടുന്നതായാണ് കാണുന്നത്. എന്നും കുറച്ച് സമയം യോഗ ചെയ്താല്‍ അതിന്റെ ഉന്മേഷം ദിവസം മുഴുവന് അനുഭവിക്കാം.

നടക്കാം ശാന്തിയിലേക്ക്

സമ്മര്‍ദം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് നടത്തം. വ്യായാമത്തിലൂടെ ശരീരം എന്‌ട്രോഫിന് പുറപ്പെടുവിക്കുകയും അത് ഉന്മേഷം പകരുകയും ചെയ്യും. എന്നും രാവിലെ ഒരു മണിക്കൂറെങ്കിലും നടക്കുന്നത് നല്ലതാണ്.

മറക്കരുത് ഇഷ്ട വിനോദങ്ങള്‍

എല്ലാവര്‍ക്കും ഇഷ്ടമുള്ള എന്തെങ്കിലും പ്രവര്‍ത്തികള്‍ ഉണ്ടാകും. ഇത്തരത്തില്‍ നമുക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്താല്‍ തന്നെ പാതി ടെന്‍ഷന്‍ ഒഴിവാകും. എന്ത് കാര്യമായാലും നിങ്ങള്‍ക്കിഷ്ടപ്പെടുന്ന കാര്യം ചെയ്യാന്‍ എന്നും കഴിഞ്ഞില്ലെങ്കിലും ആഴ്ചയില് രണ്ടു ദിവസമെങ്കിലും ഇതിനായി സമയം കണ്ടെത്തുക.

കൂട്ടുകൂടാം ഓമനമൃഗങ്ങള്‍ക്കൊപ്പം

ഓമന വളര്‍ത്തു മൃഗങ്ങള്‍ അടുത്തുള്ളപ്പോള്‍ സന്തോഷം തോന്നാറില്ലെ? ഇങ്ങനെ സമയം ചെലവിടുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ ശരീരത്തില്‍ സുഖദായക ഹോര്‍മോണുകള്‍ ഉണ്ടാകും. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന് സഹായിക്കും.

ആസ്വദിക്കാം വീട്ടുജോലികള്‍

വീട്ടില്‍ നിത്യവും ചെയ്യുന്ന ജോലികള്‍ മടുപ്പിക്കുന്നുണ്ടെങ്കില്‍ ആ ജോലികളില്‍ ഒരു പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുക. അടുക്കള ജോലികള്‍ക്കിടയില്‍ പാട്ടു കേള്‍ക്കുകയോ പഞ്ചാത്തലത്തില്‍ ഇഷ്ടമുള്ള ടി വി പരിപാടികള്‍ കാണുകയോ ചെയ്യുന്നത് സന്തോഷകരമായി ജോലി ചെയ്യാന്‍ സഹായിക്കും.

വേണ്ട കോലാഹലങ്ങള്‍

അലങ്കോലമായ മുറികളില്‍ സമയം ചെലവിടുന്നത് സമ്മര്‍ദ്ദം കൂട്ടുവാന്‍ കാരണമാകും. അതിനാല്‍ വൃത്തിയുള്ള മുറിയില്‍ ഇരിക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യമായി കലഹിക്കുന്ന സ്വഭാവക്കാരാണെങ്കില്‍ അതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

ഉറക്കെ പാടാം

സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ഏറ്റവും നല്ല വഴിയാണ് പാട്ട് കേള്‍ക്കുന്നതും പാടുന്നതും. പാട്ടുപാടാന്‍ കഴിവുള്ളവര്‍ പോലും ചിലപ്പോള്‍ ജീവിതത്തിലെ തിരക്കുകളില്‍പ്പെട്ട് അതൊക്കെ മറക്കും . എന്നാല്‍ പാടുന്നത് സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ജ്യൂസും സമ്മര്‍ദ്ദം കുറയ്ക്കും

ഓറഞ്ച്, മുന്തിരി, സ്‌ട്രോബറി, എന്നിവയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഈ പഴച്ചാറുകള്‍ സമ്മര്‍്ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഓറഞ്ച് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി സ്ട്രസ്സ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കുന്നതിനു സഹായിക്കുന്നു.

ശാന്തമായി ശ്വസിക്കാം

സുഗന്ധങ്ങള്‍ക്ക് പോലും സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിവുണ്ട്. മുല്ലപ്പു, ലാവന്‍ഡര്‍ എന്നിവയുടെ മണം സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു.

Related News from Archive
Editor's Pick