ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത കൈയേറ്റങ്ങള്‍ അന്വേഷിക്കുക, ക്രമക്കേടുകളുടെ ഫയലുകള്‍ മുക്കിയ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരിക, മന്ത്രി രാജിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എന്‍ഡിഎ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ പത്തിന് കളക്ട്രേറ്റിന് മുന്നില്‍ ജനകീയ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.
ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാജന്‍ബാബു ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ ജില്ലാ ചെയര്മാന് കെ. സോമന്റെ അദ്ധ്യക്ഷനാകും. ബിജെപി ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് മുഖ്യപ്രഭാഷണം നടത്തും.
പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്, ജെആര്‍എസ് ജില്ലാ പ്രസിഡന്റ് സനല്‍ കുമാര്‍, കേരള കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍രാജ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: