ചേര്‍ത്തല: ഷെറിന് സുമനസുകളുടെ കനിവ് തേടുന്നു. നഗരസഭ മൂന്നാം വാര്‍ഡില്‍ ചുള്ളിക്കല്‍ ബെന്നിയുടെ മകള്‍ ഷെറിന് (21) രോഗങ്ങളോടു പൊരുതി ഹയര്‍സെക്കന്‍ഡറി വരെ പഠിച്ചു.
ജന്മനാ നട്ടെല്ലിന് അസുഖം ബാധിച്ച് വീല്‍ചെയറില്‍ കഴിയുന്ന ഷെറിന് രോഗം മൂര്‍ഛിച്ചത് തുടര്‍ പഠനത്തിന് തടസമായി. ഷെറിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ അടിയന്തര ശസ്ത്രക്രീയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അഞ്ച് ലക്ഷത്തോളം രൂപ ശസ്ത്രക്രീയക്കായി ചെലവ് വരും.
ഇതിനുള്ള വക കണ്ടെത്താനാകാതെ വലയുകയാണ് കുടുംബം. നട്ടെല്ലിനും ഇടുപ്പില്ലെനും രോഗം ബാധിച്ചതോടെ ജീവിതം ദുരിത പൂര്‍ണമായി. ഷെറിന്റെ ചികിത്സക്കായി തുക സമാഹരിക്കാന്‍ നാട് ഒറ്റക്കെട്ടായി രംഗത്ത് എത്തി.
നഗരസഭ കൗണ്‍സിലര്‍ ആര്. മുരളി ചെയര്‍മാനും പി.എം സാലികുമാര് കണ്‍വീനറും എന്‍.വി ജയകുമാര്‍ ട്രഷററുമായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു.
എസ്ബിഐ ചേര്‍ത്തല ശാഖയില്‍ 67172510291 (ഐഎഫ്എസ്സി കോഡ് എസ്.ബി.ഐ.ആര്0000081) എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഫോണ്‍ 7034338607.
പ്രതികരിക്കാൻ ഇവിടെ എഴുതുക: