മൂന്നാര്‍: മൂന്നാറില്‍ അപകടകരമായ സ്ഥിതിയില്‍ നിലനില്‍ക്കുന്ന റിസോര്‍ട്ടും ഹോം സ്റ്റേയും പൂട്ടണമെന്ന് കാണിച്ച് ദേവികുളം തഹസീല്‍ദാര്‍ സബ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി.
മിസ്റ്റ് മൗണ്ടന്‍, ഫോറസ്റ്റ് ഗ്ലൈഡ്,കാശ്മീരം എന്നീ സ്ഥാപനങ്ങളുടെ അപകട സ്ഥിതിയെക്കുറിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്ന് തഹസീല്‍ദാര്‍ പി.കെ ഷാജി അറിയിച്ചു. കാലവര്‍ഷം ശക്തിപ്രാപിച്ചതിനെത്തുടര്‍ന്ന് മൂന്നാറില്‍ മണ്ണിടിച്ചില്‍ വ്യാപകമാണ്.
ഇന്നലെ കല്ലാര്‍ ടൗണില്‍ റോഡിന്റെ ഒരു ഭാഗം കല്ലാര്‍ ഡാമിലേക്ക് പതിച്ചിരുന്നു. മൂന്നാറില്‍ മണ്ണിന് വിള്ളലുണ്ടായിരിക്കുന്ന സ്ഥലങ്ങളില്‍ റവന്യൂ വകുപ്പ് പരിശോധന തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: