കോട്ടയം: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കൊപ്രത്ത് ക്ഷേത്രത്തില്‍ നവദുര്‍ഗ്ഗ നവാഹചാര്ത്ത് 21 മുതല്‍ 29 വരെ നടക്കും. 21ന് വൈകിട്ട് 5ന് സൂര്യകാലടിമന സൂര്യന് ഭട്ടതിരിപ്പാട് ദീപപ്രകാശനം നിര്‍വഹിക്കും. ഒന്‍പത് ദിനങ്ങളിലായി ദുര്‍ഗ്ഗാഭഗവതിയുടെ 9 ഭാവങ്ങളായ ശൈലപുതി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ, കുശ്മാണ്ഡ, സ്കന്ദമാതാ, കാര്‍ത്ത്യായനി, കാലരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവ ചന്ദനത്തിലാണ് ചാര്‍ത്തുന്നത്. ക്ഷേത്രം മേല്‍ശാന്തിയും ചുമര്ചിത്രകലാകാരനുമായ മുട്ടത്തുമന സുമേഷ് നാരായണന് നമ്പൂതിരിയാണ് അണിയിച്ചൊരുക്കുന്നത്. നവദുര്‍ഗ്ഗാ നവാഹചാര്ത്ത് നടക്കുന്ന മധ്യതിരുവിതാംകൂറിലെ ഏക ദുര്ഗ്ഗാക്ഷേത്രമാണിത്. ഭക്തജനങ്ങള്‍ക്ക് അവതാരചാര്ത്ത്, അവതാര അര്‍ച്ചന എന്നിവ വഴിപാടായി സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. വൈകിട്ട് 6.30ന് നടതുറപ്പ് വേളയിലാണ് അവതാരദര്‍ശനം. 28ന് ദുര്‍ഗാഷ്ടമി ദിനത്തില്‍ പൂജവയ്പ്. 30ന് വിജയദശമി ദിനത്തില്‍ പൂജ എടുപ്പും വിദ്യാരംഭവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: