പയ്യാവൂര്‍: പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപിയുടെ ഫണ്ടില്‍ നിന്നും തുക അനുവദിച്ച് നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ്റൂമിന്റെയും പത്ത് കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചു നടത്തപ്പെട്ട കമ്പ്യൂട്ടര്‍ ലാബ് വിപുലീകരണത്തിന്റെയും ഉദ്ഘാടനം സ്കൂളില്‍ നടന്നു. സ്കൂള്‍ മാനേജര്‍ ഫാ.സജി പുത്തന്‍പുരയ്ക്കലിന്റെ അധ്യക്ഷതയില്‍ പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കെ.സി.റെജിമോന്, ഹെഡ്മാസ്റ്റര് പി.എം.മാത്യു, പിടിഎ പ്രസിഡന്റ് സോജന് തട്ടായത്ത്, സ്റ്റാഫ് സെക്രട്ടറി മാത്യു മത്തായി എന്നിവര്‍ പ്രസംഗിച്ചു. നാലര ലക്ഷം രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് ക്ലാസ്റൂം നിര്‍മാണവും കമ്പ്യൂട്ടര്‍ ലാബ് വിപുലീകരണവും പൂര്‍ത്തീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: