കണ്ണൂര്‍: പിള്ളയാര്‍ കോവിലിലെ നവരാത്രി മഹോത്സവം 21 മുതല്‍ 29 വരെ വിവിധ പരിപാടികളോടെ നടക്കും. 21 ന് വൈകുന്നേരം 5.30 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്യും. അഡ്വ.ടി.ഒ.മോഹനന് അധ്യക്ഷത വഹിക്കും. രാത്രി 8 മണിക്ക് സംഗീതക്കച്ചേരി നടക്കും. 22 ന് വൈകുന്നേരം 6.30 മുതല്‍ സംഗീതക്കച്ചേരി, രാത്രി 8 മണിക്ക് സംഗീതാര്‍ച്ചന, 23 ന് വൈകുന്നേരം 7 മണിക്ക് ശാസ്ത്രീയ സംഗീതം, രാത്രി 8 മണിക്ക് സംഗീതക്കച്ചേരി, 24 ന് വൈകുന്നേരം 6.30 ന് സംഗീത അരങ്ങേറ്റം, 8 ന് നൃത്തസന്ധ്യ, 25 ന് 6.30 ന് സംഗീതാര്‍ച്ചന, 8 ന് സംഗീതക്കച്ചേരി, 26 ന് വൈകുന്നേരം 6.30 ന് ക്ലാസിക്കല്‍ മ്യൂസിക്ക്, 8 ന് നൃത്ത അരങ്ങേറ്റം, 27 ന് വൈകുന്നേരം 6 മണിക്ക് വയലിന് അരങ്ങേറ്റം, തുടര്‍ന്ന് സംഗീതക്കച്ചേരി, 28 ന് വൈകുന്നേരം 6.30 ന് സംഗീതക്കച്ചേരി, 8 ന് നൃത്തപരിപാടി, 29 ന് വൈകുന്നേരം 6 മണിക്ക് സംഗീതാരാധന, തുടര്‍ന്ന് ശാസ്ത്രീയ സംഗീതം, നൃത്തസന്ധ്യ, 30 ന് രാത്രി 7 മണിക്ക് മഹാരഥ ഘോഷയാത്ര, രാവിലെ മുതല്‍ വിദ്യാരംഭം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: