മുംബൈയില്‍ പേമാരി

Wednesday 20 September 2017 9:01 am IST

മുംബൈ: മുംബൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുംബൈ നഗരപരിധിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം വൈകുകയാണ്. പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. ചൊവ്വാഴ്ച വൈകിട്ട് കനത്ത മഴയില്‍ കുതിര്‍ന്ന റണ്‍വേയില്‍ വന്നിറങ്ങിയ സ്‌പൈസ് ജെറ്റ് വിമാനം തെന്നിമാറി പുറത്തുള്ള ചെളിയില്‍ കുടുങ്ങിയത് ആശങ്കയ്ക്കിടയാക്കി. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ പിന്നീട് അറിയിച്ചു. വിമാനം പിന്നീട് സുരക്ഷിതമായി മാറ്റി.