ഹോം » കേരളം » 

വേങ്ങര ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദേശക പത്രിക ഇന്ന് സമര്‍പ്പിക്കും

വെബ് ഡെസ്‌ക്
September 20, 2017

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.പി ബഷീറും എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ. കെ.സി നസീറും മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിക്കുക.

അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ പത്രിക സമര്‍പ്പിക്കുക. രാവിലെ നടക്കുന്ന യുഡിഎഫ് ജില്ലാ നേതൃ യോഗത്തിന് ശേഷമായിരിക്കും ഖാദര്‍ പത്രിക സമര്‍പ്പിക്കുന്നത്.

യുഡിഎഫിന്റെ വേങ്ങര മണ്ഡലം കണ്‍വെന്‍ഷനും ഇന്ന് ആരംഭിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

Related News from Archive
Editor's Pick