ഹോം » കേരളം » 

ശ്രീലേഖയ്ക്കും തച്ചങ്കരിയ്ക്കും ഡിജിപി റാങ്ക്

വെബ് ഡെസ്‌ക്
September 20, 2017

തിരുവനന്തപുരം: എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്ക് ഡിജിപി റാങ്ക് നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.തച്ചങ്കരിക്ക് പുറമേ നാല് പേര്‍ക്ക് കൂടി ഡിജിപി പദവി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അരുണ്‍‌കുമാര്‍ സിന്‍‌ഹ, ശ്രീലേഖ, സുദേഷ് കുമാര്‍ സിന്‍‌ഹ എന്നിവരാണിവര്‍.

സംസ്ഥാനത്ത് പുതിയ ഏഴ് പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് ഭരണാനുമതി നൽകാനും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അച്ചൻകോവിൽ, കൈപ്പമംഗലം, കൊപ്പം, തൊണ്ടർനാട്, നഗരൂർ, പിണറായി, പുതൂർ എന്നിവിടങ്ങളിലാണ് പോലീസ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.

ആർദ്രം പദ്ധതിയുടെ ഭാഗമായി 610 പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്. ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും തസ്തികയിൽ ഉൾപ്പെടുത്തും.

സംസ്ഥാനത്ത് പുതിയ മൂന്ന് ഐടിഐകൾ ആരംഭിക്കുവാനും സർക്കാർ തീരുമാനിച്ചു. കാസർകോട് ജില്ലയിലെ കോടോം-ബേളൂരും കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തും കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലുമാണ് ഐടിഐകൾ ആരംഭിക്കുന്നത്. ഇതിനാവശ്യമായ തസ്തികൾ സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചു.  

Related News from Archive
Editor's Pick