ഹോം » ഭാരതം » 

നുഴഞ്ഞുകയറാന്‍ ശ്രമം; പാക് ഭീകരരെ സൈന്യം വധിച്ചു

വെബ് ഡെസ്‌ക്
September 20, 2017

അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാന്‍ ഭീകരരെ ബിഎസ്എഫ് വധിച്ചു.

അമൃത്സറിലെ അജ്‌നാല മേഖലയിലൂടെയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇവര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തുവെന്നും തുടര്‍ന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചതെന്നും സൈനിക വക്താവ് അറിയിച്ചു.

ഭീകരരില്‍നിന്നു നാല് കിലോ ഹെറോയിനും എകെ 47 തോക്കുകള്‍, തിരകള്‍, പാക്കിസ്ഥാനില്‍നിന്നുള്ള മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, 20,000 രൂപയുടെ പാക് കറന്‍സികളും സൈന്യം പിടിച്ചെടുത്തു.

Related News from Archive
Editor's Pick