കവര്‍ച്ചാസംഘവുമായി ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

Wednesday 20 September 2017 1:00 pm IST

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ കവര്‍ച്ചാസംഘവും പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരു പോലീസുകാരന് പരിക്കേറ്റു. കവര്‍ച്ചക്കാരില്‍ നിന്നും ഒരു ഹോണ്ട സിറ്റി കാറും ഒന്നേകാല്‍ ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൂന്നു പേരാണ് കവര്‍ച്ചസംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടു. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു.