നൗകാമ്പ്: സ്പാനീഷ് ലീഗില്‍ ലയണല്‍ മെസിയുടെ മികവില്‍ ഐബറിനെതിരെ ബാഴ്സയ്ക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് ബാഴ്സയുടെ വിജയം.
ബാഴ്സയുടെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ നാലു ഗോളുകളാണ് മെസിയുടെ ബൂട്ടില്‍നിന്നു പിറന്നത്. മെസിയെ കൂടാതെ ഡേവിഡ് സുവാരസും പൗലിന്യോയും ബാഴ്സയ്ക്കുവേണ്ടി ഒരോ ഗോളുകള്‍ വീതം നേടി. എന്റിച്ചിന്റെ വകയായിരുന്നു ഐബറിയുടെ ആശ്വാസഗോള്‍.
പോയിന്റ് പട്ടികയില്‍ ബാഴ്സ ഇതോടെ വ്യക്തമായ ലീഡ് നേടി. രണ്ടാം സ്ഥാനത്തുള്ള സെവിയേക്കാള് അഞ്ച് പോയിന്റിന്റെ ലീഡാണ് ബാഴ്സയ്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: