കുന്നത്തൂര്‍: യാത്രക്കാരെ ബുദ്ധിമുട്ടിക്കുംവിധം തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയ ദിശാസൂചകബോര്ഡുകള് നീക്കം ചെയ്യാന്‍ പൊതുമരാമത്ത് റോഡ്വിഭാഗം നടപടി തുടങ്ങി. ‘ജന്മഭൂമി’ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. ശാസ്താംകോട്ടയിലെ സ്വകാര്യ സിബിഎസ്സി സ്കൂളാണ് തങ്ങളുടെ പരസ്യാര്‍ത്ഥം ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ബോര്‍ഡുകളിലെ തെറ്റായ വിവരങ്ങള്‍ മൂലം യാത്രക്കാരബുദ്ധിമുട്ടനുഭവിച്ച് വരികയായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങാതെയായിരുന്നു ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം കരുനാഗപ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയറാണ് നടപടിയ്ക്ക് ശാസ്താംകോട്ട ഓഫീസിന് നിര്‍ദ്ദേശം നല്‍കിയത്. ബോര്‍ഡുകള്‍ സ്ഥാപിച്ചവരോട് അവനീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ് സേഫ്റ്റി അതോററ്റിയുമായി ആലോചിച്ച് പുതിയ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന് എഇ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: