ഹോം » ഭാരതം » 

റയാന്‍ അധികൃതരെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്
September 20, 2017

ഗുരുഗ്രാം: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് റയാന്‍ അധികൃതരെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി. അറസ്റ്റ് സ്‌റ്റേ ചെയ്യണമെന്ന സ്‌കൂള്‍ മേധാവികളുടെ ഹര്‍ജിയാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളിയത്. റയാന്‍ അഗസ്റ്റിന്‍ പിന്റോ, അഗസ്റ്റിന്‍ ഫ്രാന്‍സിസ് പിന്റോ, ഗ്രെയ്‌സ് പിന്റോ എന്നിവരാണ് കോടതിയെ സമീപിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഉടന്‍ മറുപടിനല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന സര്‍ക്കാരിനു കോടതി നോട്ടീസ് അയച്ചു. റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍ ഠാക്കൂറിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്നു സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

Related News from Archive
Editor's Pick