പാറശ്ശാല: നിര്‍മ്മല്‍ കൃഷ്ണ തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നിക്ഷേപകരില്‍ നിന്നും തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം പാറശ്ശാല ഗസ്റ്റ്ഹൗസിലാണ് കോടികളുടെ നിക്ഷേപവുമായി ഉടമ മുങ്ങിയ മത്തംമ്പാല നിര്‍മ്മല്‍ കൃഷ്ണ ബാങ്കിലെ നിക്ഷേപകരെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് വിളിച്ചിരുന്നു. രാവിലെ മുതല്‍ തന്നെ രണ്ടായിരത്തോളം പേര് എത്തിയിരുന്നു. തിരക്ക് നിയന്ത്രണാതിതമായതോടെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും രണ്ട് വരികളായി തിരിച്ചായിരുന്നു വിവരശേഖരണം നടത്തിയത്.രാവിലെ പതിനൊന്ന് മണി മുതല്‍ ആരംഭിച്ച തെളിവെടുപ്പ് നാലു മണി വരെ 3500 ഓളം പേര് നിക്ഷേപ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ലഭിച്ച പരാതിയില്‍ മാത്രം 4.30 കോടി രൂപയുടെ നിക്ഷേപം സംബന്ധിച്ച രേഖകള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: