നെയ്യാറ്റിന്‍കര: നവരാത്രി പൂജാവിഗ്രഹങ്ങള്‍ പാറശാല മഹാദേവ ക്ഷേത്രത്തിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഉദിയന്‍കുളങ്ങര യുവമോര്‍ച്ച, അമരവിളയില്‍ നമോഫാന്സ്, ഹിന്ദു ഐക്യവേദി, എന്നിവയുടെ സ്വീകരണങ്ങള്‍ക്ക് ശേഷം രാത്രി 9.30 ന് നെയ്യാറ്റിന്‍കരയിലെത്തി. തുടര്‍ന്ന് വിഎച്ച്പി, ഹിന്ദു ഐക്യവേദി, സേവാഭാരതി തുടങ്ങിയ ഹൈന്ദവ സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ ഗംഭീരസ്വീകരണം നല്കി. ശിവശങ്കരന്, വിജയകുമാരന്‍ നായര്‍, വിജയകുമാര്‍, സുരേഷ് തമ്പി, വി. ഹരികുമാര്‍, മഞ്ചന്തല സുരേഷ്, നാരായണ റാവു തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്വീകരണം. ശേഷം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെക്ക് പ്രവേശിപ്പിച്ച് ഇറക്കി പൂജ നടത്തി. വിശ്രമത്തിനുശേഷം ഇന്നു രാവിലെ പുറപ്പെടുന്ന വിഗ്രാഹഘോഷയാത്ര വൈകിട്ട് കിഴക്കേക്കോട്ടയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: