തിരുവനന്തപുരം: ശിവഗിരി മഠം ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ കീഴിലെ കനകകുന്ന് ശ്രീനാരായണഗുരു വിശ്വസംസ്കാരഭവനില് 90-ാത് ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണത്തിന് വിപുലമായ ഒരുക്കങ്ങള്‍.21 ന് പുലര്‍ച്ചെ ശ്രീനാരായണ ഗുരുദേവന് രചിച്ച ഹോമമന്ത്രത്തോടെയാണ് സമാധി ദിനാചരണം ആരംഭിക്കുന്നത്. വിശ്വശാന്തി യജ്ഞം, ഭജന, സമൂഹപ്രാര്‍ഥന, ഉപവാസം തുടങ്ങി സമാധി പൂജയോടെയാണ് സമാപനം. പുലര്‍ച്ചെ 5.30 ന് ഗുരുപൂജ, രാവിലെ 8ന് ശാന്തി ഹോമം, 9 മുതല്‍ ഗുരുദേവ പ്രഭാഷണ പരമ്പര, വൈകിട്ട് 3 മുതല്‍ മഹാസമാധി പൂജയും തുടര്‍ന്ന് സമൂഹപ്രാര്‍ഥനയും ഉപവാസ യജ്ഞസമാപനവും. വൈകിട്ട് 4 ന് പ്രസാദ വിതരണം. വിശ്വസംസ്കാരഭവനിലെ ശിവഗിരി മഠം സന്ന്യാസി ശങ്കരാനന്ദ സ്വാമിയാണ് സമാധി ദിനാചരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: