ഹോം » ഭാരതം » 

ഉദ്ഘാടനത്തിന് ഒരു ദിനം മാത്രം; ഡാം തകര്‍ന്നു

വെബ് ഡെസ്‌ക്
September 20, 2017

ഭഗല്‍പൂര്‍: ബീഹാറില്‍ 24 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്ന ഡാമിന്റെ പ്രധാന ഭാഗങ്ങള്‍ തകര്‍ന്ന് വീണു. ഭഗല്‍‌പൂരിലെ ഖല്‍ഗാവോണിലാണ് സംഭവം.

389.31 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച ഡാമാണ് തകര്‍ന്നത്. പൂര്‍ണ തോതില്‍ വെള്ളം തുറന്ന് വിട്ടതിനെ തുടര്‍ന്നാണ് ഗതേശ്വര്‍ പന്ത് കനാല്‍ പദ്ധതിക്ക് കീഴിലുള്ള ഡാം തകര്‍ന്നത്.

കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകും വിധം കനാലിലെ വെള്ളം സംഭരിക്കുന്നതിനാണ് ഡാം നിര്‍മ്മിച്ചത്. ഡാം തകര്‍ന്നതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ വെള്ളത്തിലായി. സംഭവ സ്ഥലത്തേയ്ക്ക് നിരവധി ഉദ്യോഗസ്ഥര്‍ എത്തി ചേര്‍ന്നിട്ടുണ്ട്.

Related News from Archive
Editor's Pick