ഹോം » ഭാരതം » 

തമിഴ്‌നാട്ടില്‍ വിശ്വസവോട്ടെടുപ്പിനുളള സ്റ്റേ നീട്ടി

വെബ് ഡെസ്‌ക്
September 20, 2017

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുമെന്നുറപ്പാക്കി മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിനുള്ള സ്റ്റേ സിംഗിള്‍ ബെഞ്ച് നീട്ടി.

ഇനിയൊരു ഉത്തരവുണ്ടാവും വരെ സഭയില്‍ അവിശ്വാസ പ്രമേയമോ വിശ്വാസ പ്രമേയമോ കൊണ്ടുവരരുതെന്ന് ജസ്റ്റിസ് എം. ദുരൈസ്വാമിയുടെ ഉത്തരവില്‍ പറയുന്നു.സഭയില്‍ നിന്ന് അയോഗ്യത കല്‍പ്പിച്ചതിന് എതിരെ, എഐഎഡിഎംകെ മുന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരനെ പിന്തുണയ്ക്കുന്ന പതിനെട്ട് എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിധി.

ഈ എംഎല്‍എമാരെ അയോഗ്യരാക്കിയതു കൊണ്ട് പതിനെട്ടു നിയോജകമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നടപടികള്‍ തുടങ്ങരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷനും കോടതി നിര്‍ദേശം നല്‍കി.ഹര്‍ജി അടുത്ത മാസം നാലിനു പരിഗണിക്കുമ്പോള്‍ കോടതി അന്തിമ വിധി പറയും.

Related News from Archive
Editor's Pick