തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളും ഉപദേശങ്ങളും ചിലര്‍ വക്രീകരിക്കാനും വളച്ചൊടിക്കാനും ശ്രമിക്കുന്നതായി മുഖ്യമന്ത്രി. നമുക്കു ജാതിയില്ലാ വിളംബരം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി എന്‍ജിഒ യൂണിയന് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശ്രീനാരായണ ചിന്തകളെ പുതുതലമുറയിലേക്ക് പകര്‍ത്താനുള്ള ശ്രമം തുടരണം. ഇന്ന് ജാതിയുടെ പേരില്‍ വിഷം വിതറുന്ന സംഭവങ്ങള്‍ ആശങ്കയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ ഒഫ് ഭഗത്ഗീത ചെയര്മാന് സ്വാമി സന്ദീപാനന്ദഗിരി, ഡോ.കെ.എന്‍. ഗണേഷ് എന്നിവര്‍ പ്രഭാഷണം നടത്തി. എന്‍ജിഒ യൂണിയന് ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി,സംസ്ഥാന ട്രഷറര്‍ സി.കെ. ദിനേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: