ഹോം » കേരളം » 

സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരിയില്‍ തന്നെ

വെബ് ഡെസ്‌ക്
September 20, 2017

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരിയില്‍ നടത്താന്‍ തീരുമാനിച്ചു. ജനുവരി ആറ് മുതൽ 10 വരെ തൃശൂരിലായിരിക്കും കലോത്സവം. ക്രിസ്‌മസ് അവധിക്ക് കലോത്സവം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി അഞ്ച് ദിവസം മാത്രമേ കലോത്സവത്തിന് ഉണ്ടാകൂ. സമയപരിധി കുറച്ചതിനാല്‍ മത്സരങ്ങള്‍ക്കായി കൂടുതല്‍ വേദികള്‍ ഉള്‍പ്പെടുത്തും. അഞ്ചിനങ്ങളില്‍ ആണ്‍ പെണ്‍ വ്യത്യാസമുണ്ടായിരിക്കുന്നതല്ല. മിമിക്രി, മോണോ ആക്ട്, കഥകളി, നാടോടി നൃത്തം, കേരള നടനം, ഓട്ടൻതുള്ളൽ എന്നിവയാണ് ഇവ. ഡിപിഐയുടെ നേതൃത്വത്തിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് കമ്മിറ്റി ഇത് സംബന്ധിച്ച നിർദ്ദേശം സർക്കാരിന് സമർപ്പിച്ചു.

കലോത്സവം കാരണം അദ്ധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ക്രിസ്മസ് അവധിക്കാലത്ത് മേള നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് കണ്ടതോടെയാണ് മുൻകാലങ്ങളിൽ നടത്തിയ രീതിയിൽ തന്നെ കലോത്സവം നടത്താൻ തീരുമാനമായത്.

Related News from Archive
Editor's Pick