ഹോം » കേരളം » 

ദളിത് യുവാവിന്റെ ആത്മഹത്യ: പോലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

പ്രിന്റ്‌ എഡിഷന്‍  ·  September 21, 2017

കൊച്ചി: ഏങ്ങണ്ടിയൂരില്‍ ദളിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ പോലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്ന് വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.

ഒന്നാം പ്രതി ചാവക്കാട് സ്വദേശി കെ സാജന്‍, രണ്ടാം പ്രതി തൃശൂര്‍ പൂങ്കുന്നം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ജൂലായ് 17 നാണ് വിനായകനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീടു വിട്ടയച്ചെങ്കിലും വിനായകന്‍ ആത്മഹത്യ ചെയ്തു.

പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണ് വിനായകന്‍ ആത്മഹത്യ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി പിതാവ് പരാതി നല്‍കി. തുടര്‍ന്നാണ് പോലീസുകാരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.

Related News from Archive
Editor's Pick